ചടയമംഗലം : എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണി സ്ഥാനാർഥികൾക്ക് ചടയമംഗലം മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിൽ സ്വീകരണം നൽകി. ജില്ലാപഞ്ചായത്ത് ചടയമംഗലം ഡിവിഷൻ സ്ഥാനാർഥി സാം കെ.ഡാനിയേലിന്റെ ബുധനാഴ്ചത്തെ സ്വീകരണപരിപാടി പോരേടത്തുനിന്ന് ആരംഭിച്ച് നിലമേൽ പുതുശ്ശേരിയിൽ സമാപിച്ചു.
എൽ.ഡി.എഫ്.കൺവീനർ എ.മുസ്തഫ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാകമ്മിറ്റി അംഗം ഡി.രാജപ്പൻ നായർ, ആർ.ഗോപാലകൃഷ്ണപിള്ള, പി.രാധാകൃഷ്ണൻ നായർ, ഡി.സന്തോഷ്, എം.മണികണ്ഠൻ പിള്ള, ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളായ എൻ.എസ്.സലീന, ഹരി വി.നായർ തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ നിലമേൽ പഞ്ചായത്തിലെ 11 വാർഡുകളിൽ സ്ഥാനാർഥിയുടെ സ്വീകരണം നടക്കും.
ജില്ലാപഞ്ചായത്ത് വെളിനല്ലൂർ ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ഷൈൻകുമാറിന്റെ സ്വീകരണപരിപാടി ഇളമാട് തെറ്റിമുക്കിൽ ആരംഭിച്ചു. 17 വാർഡുകളിലെ 45 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. സി.പി.എം.ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാലചന്ദ്രൻ, സി.പി.ഐ.മണ്ഡലം സെക്രട്ടറി എസ്.അഷറഫ്, ഡി.തങ്കപ്പൻ, പി.ഷാജി, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ വിക്രമൻ പിള്ള, വാർഡ് സ്ഥാനാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത് അഞ്ചൽ ഡിവിഷൻ എൽ.ഡി.എഫ്.സ്ഥാനാർഥി സി.അംബികകുമാരിയുടെ ആയൂർ മേഖലയിലെ സ്വീകരണപരിപാടി നടന്നു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി രാധ രാജേന്ദ്രൻ, വാർഡ് സ്ഥാനാർഥികളായ ഗംഗാധരൻ പിള്ള, എ.എം.റാഫി, രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത് ചടയമംഗലം ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥി വി.ഒ.സാജന്റെ ഇട്ടിവ പഞ്ചായത്തിലെ സ്വീകരണപരിപാടി മുൻ എം.എൽ.എ. പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.സെക്രട്ടറി എം.എം.നസീർ, ആർ.എസ്.അരുൺകുമാർ, ഡി.ചന്ദ്രബോസ്, സ്ഥാനാർഥി വി.ഒ.സാജൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ വി.ടി.സിബി, അഡ്വ.എ.ശ്രീകുമാർ, ടോം കെ.ജോർജ്, വേണുഗോപാൽ, ഷൂജ ഉൾമുൾക്ക്, അഫ്‌സൽ മഞ്ഞപ്പാറ തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച ചടയമംഗലം പഞ്ചായത്തിലെ 15 വാർഡുകളിലും സ്വീകരണം നടക്കും.