കൊല്ലം : ഇ.പി.എഫ്.ഓഫീസിലെത്തിയയാൾക്ക് തെരുവുനായയുടെ കടിയേറ്റു. പെൻഷൻ സംബന്ധമായ കാര്യങ്ങൾക്കായി ഇ.പി.എഫ്.ഓഫീസിലെത്തിയ കൃഷ്ണൻകുട്ടിക്കാണ് ബുധനാഴ്ച രാവിലെ നായയുടെ കടിയേറ്റത്.

ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇരുന്നൂറിലധികം പേർ ദിവസവുമെത്തുന്ന ഓഫീസിനു പുറമേ ഓഫീസിനു മുന്നിലെ റോഡിലും തെരുവുനായ ശല്യം രൂക്ഷമാണ്. പെൻഷൻ വാങ്ങാനെത്തുന്നവർക്ക് വിശ്രമിക്കാനോ ഇരിക്കാനോ ഇവിടെ അധികൃതർ സൗകര്യം ഒരുക്കിയിട്ടുമില്ല.