ചവറ : ആധാരമെഴുത്ത് അസോസിയേഷൻ ചവറ യൂണിറ്റ് 23-ാം സമ്മേളനം നടത്തി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജി.ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു.

ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്‌കുമാർ, ജനപ്രതിനിധികളായ ഷാജി എസ്.പള്ളിപ്പാടൻ, രതീഷ്, സീനത്ത്, ആധാരമെഴുത്ത്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ് മുരളീധരൻ പിള്ള, സെക്രട്ടറി എസ്.ബി.ശിവപ്രസാദൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

പരീക്ഷകളിൽ മികച്ച വിജയംനേടിയ ആധാരമെഴുത്തുകാരുടെ മക്കളെ അനുമോദിച്ചു.