ഓയൂർ : വെളിയം ജങ്‌ഷനിൽ അനധികൃതമായി അരിഷ്ടവിൽപ്പന നടത്തിയയാളെ പൂയപ്പള്ളി പോലീസ് പിടികൂടി. പരുത്തിയറ ശരവണയിൽ പ്രസന്നകുമാറാ(60)ണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഇയാൾ കടയിൽ അരിഷ്ടം ചില്ലറവിൽപ്പന നടത്തവേയാണ് പിടിയിലായത്.

പോലീസ് താക്കീത് നൽകിയിട്ടും രഹസ്യമായി വിൽപ്പന നടത്തുകയായിരുന്നു. പോലീസിനുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.