ചാത്തന്നൂർ : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്‌.സർക്കാരിന്റെ വ്യാപകമായ അഴിമതിക്കെതിരായി യു.ഡി.എഫ്. അനുകൂല തരംഗമാണ്‌ ഉണ്ടായിട്ടുള്ളതെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. സംസ്ഥാന ഉന്നതാധികാരസമിതി അംഗവുമായ കൈപ്പുഴ വി.റാംമോഹൻ പറഞ്ഞു. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്‌. സ്ഥാനാർഥി സജി സാമുവലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജി.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി ശ്രീലാൽ, ആർ.എസ്.പി. ചാത്തന്നൂർ മണ്ഡലം സെക്രട്ടറി എസ്.ടിങ്കു, ഫോർവേഡ് ബ്ലോക്ക് ജില്ലാ അസി. സെക്രട്ടറി വി.ശ്യാംമോഹൻ, ഇത്തിക്കര ബ്ളോക്ക് സ്ഥാനാർഥി ശ്രീലാൽ ചിറയത്ത്, വാർഡ് സ്ഥാനാർഥി സജി സാമുവൽ എന്നിവർ പ്രസംഗിച്ചു.