കൊട്ടാരക്കര : കോടതിവിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സർക്കാർ എന്താണ് ശബരിമലയിൽ പഴയ നിലപാട് തുടരാത്തതെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ.

തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന വിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടാരക്കരയിലെത്തിയതായിരുന്നു അദ്ദേഹം.

സ്ത്രീ സമത്വത്തിനായി ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ നടന്ന പിണറായി സർക്കാർ അയ്യപ്പന്മാരെ തല്ലിച്ചതച്ചു, കള്ളേക്കസെടുത്തു ജയിലിലാക്കി.

ഭാരതം ചിന്തിക്കുന്നത് മോദിയുടെ വഴിക്കാണ്. കാർഷിക കടാശ്വാസം, കിസാൻ സമ്മാൻനിധി ഉൾപ്പെടെയുള്ള പദ്ധതികളെ ഇരുമുന്നണികളും ചേർന്നു തുരങ്കംവയ്ക്കുകയാണ്. 2022-ഓടെ എല്ലാ വീടുകളിലും കുടിവെള്ളവും വൈദ്യുതിയും എത്തിക്കും.

64 വർഷം കേരളം ഭരിച്ചവർ കൃഷിയിടങ്ങളും പുഴകളും കാവും കുളവുമെല്ലാം നശിപ്പിച്ചു-അദ്ദേഹം പറഞ്ഞു.