:കൈവിട്ടുപോയ നെടുമ്പന ഡിവിഷൻ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് യു.ഡി.എഫിന്. കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് മുന്നണിക്ക് പ്രതീക്ഷയാണ്. വിദ്യാർഥിനേതാവിനെ രംഗത്തിറക്കി വിജയിക്കാനാണ് എൽ.ഡി.എഫ്.നീക്കം. നിലമെച്ചപ്പെടുത്താനാണ് ബി.ജെ.പി.യും.

തൊടിയൂർ മാറ്റത്തിനായി ശ്രമം :ഇടതുപക്ഷംമാത്രം ജയിച്ചിട്ടുള്ള തൊടിയൂരിൽ മാറ്റവും വികസനവും വാഗ്ദാനംചെയ്താണ് യു.ഡി.എഫും എൻ.ഡി.എ.യും രംഗത്തുള്ളത്. 8825 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. വിജയിച്ചത്.

നെടുവത്തൂർനിലനിർത്താൻ എൽ.ഡി.എഫ്. :ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഡിവിഷനിൽ മുന്നണിമാറ്റം പ്രതീക്ഷിക്കുന്നില്ല. 2015-ൽ ഭൂരിപക്ഷം കുറഞ്ഞതാണ് യു.ഡി.എഫിനും എൻ.ഡി.എ.യ്ക്കും പ്രതീക്ഷനൽകുന്നത്. വനിതാസംഘടന നേതാക്കളെയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്.

കുലശേഖരപുരം ഉറപ്പിക്കാൻ എൽ.ഡി.എഫ്. :എന്നും എൽ.ഡി.എഫിനൊപ്പമാണ് കുലശേഖരപുരം. 2629 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞതവണ എൽ.ഡി.എഫിനുണ്ടായിരുന്നത്. ഇത് മറികടക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ് യു.ഡി.എഫും എൻ.ഡി.എ.യും.

കുണ്ടറ കരുത്തുകാട്ടാൻ എൽ.ഡി.എഫ്. :കുണ്ടറയിൽ വിജയം അനായാസമാണെന്ന് ഇടതുമുന്നണി. 2015-ലെ ഇടതു സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതാണ് ഇത്തവണ യു.ഡി.എഫിന്റെയും ബി.ജെ.പി.യുടെയും പ്രതീക്ഷകൾക്ക് തിളക്കമേറ്റുന്നത്.

ഇത്തിക്കരഉറപ്പിക്കാൻ ഇടത് :വിജയം തുടരാനാണ് ഇത്തിക്കരയിൽ ഇടതുമുന്നണിയുടെ പോരാട്ടം. 1662 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു കഴിഞ്ഞതവണ. പ്രവർത്തനമികവിലൂടെ വിജയം ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെയും എൻ.ഡി.എ.യുടെയും നീക്കം.

കല്ലുവാതുക്കൽവാശിയേറ്റും :ഇടതിനൊപ്പം ഉറച്ച കല്ലുവാതുക്കൽ ഡിവിഷനിൽ യു.ഡി.എഫും എൻ.ഡി.എ.യും ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുനില വർധിപ്പിക്കാനായതിനാൽ ഇരുമുന്നണികളും കഠിന പരിശ്രമത്തിലാണ്.

ശൂരനാട് തിരിച്ചുപിടിക്കണം യു.ഡി.എഫിന് :വിജയം ആവർത്തിക്കാനാണ് യു.ഡി.എഫ് ശ്രമം. ഡിവിഷനിലെ പഞ്ചായത്തുകളിൽ ഇടതുഭരണമായതുകൊണ്ടുതന്നെ ഇടതു മുന്നണിക്ക് ശുഭാപ്തിവിശ്വാസമേറെ. 6985 വോട്ടിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണ നേടാനായതും പ്രതീക്ഷനൽകുന്നു. നില മെച്ചപ്പെടുത്താനായി പൊരുതുകയാണ് എൻ.ഡി.എ.

അഞ്ചൽവിശ്വാസത്തോടെ ഇടതും വലതും:അഞ്ചൽ ഡിവിഷനിൽ ഇടത്-വലത് മുന്നണികൾക്ക് ആത്മവിശ്വാസമേറെയാണ്. എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുന്നത് യു.ഡി.എഫിനും പ്രതീക്ഷനൽകുന്നു. അഞ്ചലിൽ നേട്ടമുണ്ടാക്കാനുള്ള പ്രയത്‌നത്തിലാണ് എൻ.ഡി.എ.

കരവാളൂർമാറ്റത്തിന് യു.ഡി.എഫും എൻ.ഡി.എ.യും :ഇടതിനൊപ്പം ഉറച്ച കരവാളൂരിൽ മാറ്റമുണ്ടാക്കാൻ യു.ഡി.എഫും എൻ.ഡി.എ.യും വീറോടെ പോരാടുകയാണ്. സീറ്റ് നിലനിർത്താമെന്ന വീശ്വാസത്തിലാണ് എൽ.ഡി.എഫ്.

വെളിനല്ലൂർ തിരിച്ചുപിടിക്കാൻ യു.ഡി.എഫ്.: സീറ്റ് നിലനിർത്താൻ പൊരുതുകയാണ് എൽ.ഡി.എഫ്. ഒരിക്കൽ നേടിയ വിജയം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ്. ശ്രമം. 4063 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്ഥാനാർഥി ഇവിടെ വിജയിച്ചത്. എൻ.ഡി.എ.യും ഡിവിഷൻ പിടിച്ചെടുക്കാൻ കരുക്കൾ നീക്കുകയാണ്.

ഓച്ചിറ പോര് കടുക്കും :കഴിഞ്ഞതവണ 313 വോട്ടുകൾക്ക് നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്. വീറോടെ രംഗത്തുണ്ട്. എൽ.ഡി.എഫും സീറ്റ് നിലനിർത്താൻ മുൻകൈയെടുക്കുന്നു. വോട്ടുനില മെച്ചപ്പെടുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

കുന്നത്തൂർആശങ്കയോടെ മുന്നണികൾ :ഇടതിനും വലതിനും ജയംനൽകുന്ന മണ്ഡലമായതിനാൽ കുന്നത്തൂർ മണ്ഡലത്തിൽ മുന്നണികൾക്ക്‌ ആശങ്കയേറെയാണ്‌. ഡിവിഷനിൽ ബി.ജെ.പി.യും നിർണായകശക്തിയാവുകയാണ്‌. 2015-ൽ 3699 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫാണ്‌ ഇവിടെ വിജയിച്ചത്‌.