കൊല്ലം : പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചതിന്റെ പേരിൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ജയകൃഷ്ണൻ മാസ്റ്റർ ജ്വലിക്കുന്ന വഴികാട്ടിയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ,ആർ.എസ്.എസ്. വിഭാഗ് കാര്യവാഹ് വി.മുരളീധരൻ, ശശികല റാവു, മന്ദിരം ശ്രീനാഥ്, ഹരീഷ് തെക്കടം, അജിത് ചോഴത്തിൽ, ജമുൻ ജഹാംഗീർ, നിഖിൽ തൃക്കരുവ, അഭിഷേക് ശർമ്മ എന്നിവർ പ്രസംഗിച്ചു.