കിഴക്കേ കല്ലട : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ വിധിയെഴുത്താവുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ പറഞ്ഞു.

കിഴക്കേ കല്ലടയിൽ യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പ്രസിഡന്റ് കല്ലട ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട, മിൽമ ചെയർമാൻ കല്ലട രമേശ്, കല്ലട വിജയൻ, ഗിരീഷ്, വിപിൻചന്ദ്രൻ, വിജയ് ദേവൻ പിള്ള, ഷാജി, സതീശൻ പിള്ള, രതി വിജയൻ, കെ.ബാബുരാജൻ, റോയി, വിനോദ് വില്യത്ത് തുടങ്ങിയവർ സംസാരിച്ചു.