ഇഞ്ചക്കാട് : തേവർകുഴി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഒന്നാംഘട്ട ദേവപ്രശ്ന പരിഹാരക്രിയകൾ സമാപിച്ചു. മഹാസുദർശനഹോമം, അഘോരഹോമം, മൃത്യുഞ്ജയഹോമം, സായുജ്യപൂജ, ആവാഹനം, സർപ്പബലി തുടങ്ങിയ പൂജകൾക്ക് തന്ത്രി നാരായണര് കൃഷ്ണര് കാർമികത്വം വഹിച്ചു.

ക്ഷേത്രം ഭാരവാഹികളായ ദിനേഷ് മംഗലശ്ശേരി, കൃഷ്ണകുമാർ, പ്രസന്നകുമാർ, അനിതകുമാരി, രതീഷ്, ജയശ്രീ, സന്തോഷ്, രഘുനാഥ്, വിമൽ തുടങ്ങിയവർ നേതൃത്വം നൽകി.