ആലപ്പാട് : ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലും പുസ്തകവായനയിലും സ്ത്രീകളെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. സ്രായിക്കാട് എം.കെ.തങ്കപ്പൻ സാംസ്കാരികവേദി ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അവർ.

ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ബി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കാവ് മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ലോഗോപ്രകാശനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി.സുകേശൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം വസന്ത രമേശ് ആശാപ്രവർത്തകരെ ആദരിച്ചു.

ഗ്രന്ഥശാലാ പ്രസിഡന്റ് ബി.ശ്യാംചന്ദ്രൻ, സെക്രട്ടറി രശ്മി അംജിത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷേർളി ശ്രീകുമാർ, നിഷ, അരയജന കരയോഗം പ്രസിഡന്റ് രഞ്ജിത്, എ.പ്രദീപ്, പി.ദീപു, സുധി ശങ്കരൻ എന്നിവർ പ്രസംഗിച്ചു.