എഴുകോൺ : പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ഏറ്റവും മികച്ച ജീവനക്കാരിക്കുള്ള സംസ്ഥാന ഡാക്‌സേവാപുരസ്കാരം നേടിയ നീലേശ്വരം പോസ്റ്റ്മിസ്ട്രസ് ആർ.സിന്ധുവിനെ സേവാഭാരതി കൊല്ലം ജില്ലാ സമിതി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. എൻ.എൻ.മുരളി പൊന്നാടയണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.സജികുമാർ, സംഘടനാ സെക്രട്ടറി ഗണേഷ്‌കുമാർ, ആർ.എസ്.എസ്. ജില്ലാ സഹ വ്യവസ്ഥാപ്രമുഖ് ആർ.വേണു, സുജിത, അശോകൻ, രാജേഷ്, ആർ.ശിവകുമാർ, അഖിൽ, ഓമനക്കുട്ടൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.