കൊല്ലം : വർഷങ്ങളായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാചകജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്ന വേതനവും മറ്റ് നിയമാനുസൃത ആനുകൂല്യങ്ങളും മാസങ്ങളായി നിഷേധിക്കപ്പട്ടിരിക്കുകയാണെന്ന് സ്കൂൾ പാചകത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് കുറ്റപ്പെടുത്തി. കോവിഡ് വ്യാപനംമൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുകയും ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, തൊഴിലാളികൾക്ക് നഷ്ടപ്പെട്ട പ്രവൃത്തിദിവസങ്ങൾ കണക്കാക്കി ജൂൺ, ജൂലായ്‌ മാസങ്ങളിലെ മുഴുവൻ വേതനവും അടിയന്തരമായി വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.