ഓയൂർ : അറിവ് എല്ലാവരിലും എത്തിക്കുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ശക്തിപ്പെടണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗാേപാൽ. ഓടനാവട്ടം കളപ്പില ഗവ. എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനാേജ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.രമണി, കെ.േസാേമശേഖരൻ, എം.ബി.പ്രകാശ്, ഷീബ സന്താേഷ്, അനിൽ മാലയിൽ, ആർ.പ്രേമചന്ദ്രൻ, ആർ.മനോഹരൻ, സി.ഗാേപാലകൃഷ്ണപിള്ള, എൽ.ബാലഗാേപാൽ എന്നിവർ പ്രസംഗിച്ചു. മുൻ എം.എൽ.എ. അയിഷാപോറ്റിയുടെ വികസനഫണ്ടിൽനിന്ന്‌ 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്.