കരുനാഗപ്പള്ളി : വർഷങ്ങളായി വാടകയ്ക്ക് വ്യാപാരം നടത്തുന്ന കടകൾ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുമ്പോൾ ഒഴിപ്പിക്കപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് മുസ്‌ലിം ലീഗ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ എം.എ.സലാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്.സലിം, വാഴേത്ത് ഇസ്മയിൽ, തൊടിയൂർ താഹ, ഷിഹാബുദ്ദീൻ, അയത്തിൽ നജീബ്, കബീർ ക്ലാപ്പന, ജലീൽ കോട്ടക്കര, നൂറുദ്ദീൻ കുട്ടി, തേവറ നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.