ഓച്ചിറ : സി.ഐ.ടി.യു.നേതാവായിരുന്ന ഓച്ചിറ തങ്കപ്പന്റെ ഒമ്പതാമത് അനുസ്മരണസമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. സുരേഷ് നാറാണത്ത് അധ്യക്ഷത വഹിച്ചു. പി.ബി.സത്യദേവൻ, എൻ.അനിൽ കുമാർ, ബാബു കൊപ്പാറ, കെ.സുഭാഷ്, ബി.ശശി, ശിവപ്രസാദ്, അമ്പിളിക്കുട്ടൻ, ബി.ശ്രീദേവി, സുൾഫിയ ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓച്ചിറ തങ്കപ്പന്റെ കുടുംബാംഗങ്ങൾ പി.എൻ.ഭാസ്കരൻ ലൈബ്രറിയിലേക്കു കൈമാറിയ പുസ്തകങ്ങൾ എൻ.അനിൽകുമാർ ഏറ്റുവാങ്ങി.