ആയൂർ : അസംഘടിത തൊഴിലാളികൾക്കുള്ള രജിസ്‌ട്രേഷൻ ഇടമുളയ്ക്കൽ വെള്ളൂർ വാർഡ് ഗ്രാമകേന്ദ്രം ഓഫീസ്, ഒഴുകുപാറയ്ക്കൽ അങ്കണവാടി എന്നിവിടങ്ങളിൽ തുടങ്ങി. 16-നും 59-നും ഇടയിൽ പ്രായമുള്ളവർക്കായിരുന്നു രജിസ്‌ട്രേഷൻ. ആദായനികുതി അടയ്ക്കുന്നവർ, ഇ.എസ്.ഐ.യിലും പി.എഫിലും അംഗമായവർ എന്നിവർക്ക് രജിസ്‌ട്രേഷൻ ലഭ്യമല്ല.

തൊഴിലുറപ്പുജോലിക്കാർ, അങ്കണവാടി പ്രവർത്തകർ, നിർമാണത്തൊഴിലാളികൾ, കർഷകർ, പത്രവിതരണക്കാർ, വീട്ടുജോലിക്കാർ, തോട്ടം തൊഴിലാളികൾ, വയറിങ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ തുടങ്ങിയവർക്ക് രജിസ്‌ട്രേഷൻ നടത്താം. ആധാർ കാർഡ്, ബാങ്ക് പാസ്‌ ബുക്ക്, മൊബൈൽ ഫോൺ എന്നിയുമായി എത്തണം.

അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം, അപകടമരണത്തിന് രണ്ടുലക്ഷം, ഭാഗിക അംഗവൈകല്യത്തിന് ഒരുലക്ഷം, 60 വയസ്സിനുശേഷം 3,000 രൂപ പെൻഷൻ എന്നിവയാണ് ആനുകൂല്യം. വാർഡ് പ്രതിനിധി വി.എസ്.റാണ ഉദ്ഘാടനം ചെയ്തു. വിജയകുമാരി, ഷൈജ, റെജി, അനിൽ ജോയ് എന്നിവർ പങ്കെടുത്തു.