കൊല്ലം : അഖിലഭാരത അയ്യപ്പസേവാസംഘം ശബരിമല, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ ഭക്തർക്കായി നടത്തുന്ന അന്നദാനത്തിന് സംഘം കൊല്ലം താലൂക്ക് കമ്മിറ്റി ഉത്പന്നങ്ങൾ നൽകി.

തിരുമുല്ലവാരത്ത് നടന്നചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തടത്തിവിള രാധാകൃഷ്ണൻ സെക്രട്ടറി രാജീവ് കോന്നിക്ക് ഉത്പന്നങ്ങൾ കൈമാറി.

സംഘം ഭാരവാഹികളായ ഹരിദാസൻ പിള്ള, മാറപ്പാട് രമേശ്, നാച്ചേഴത്ത് കൃഷ്ണദാസ്, സജി, കളിയിലിൽ മധുസൂദനൻ പിള്ള, വിജയരാജൻ, ജിജി, സോമനാഥൻ എന്നിവർ പങ്കെടുത്തു.