ചടയമംഗലം : ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയ(സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിൽ അംഗത്വവിതരണം നടത്തി. ചടയമംഗലം മേഖലാതല ഉദ്ഘാടനം യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് നിർവഹിച്ചു. പ്രസിഡന്റ് കെ.ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ.സലിം, ഗിരിജാകുമാരി, ഡി.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.