കൊല്ലം : തൃക്കടവൂർ പ്രതീക്ഷാ നഗർ െറസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി നേത്രപരിശോധനാ യൂണിറ്റും തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രവും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ ടി.ആർ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൻ.അനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി അരുന്ധതി, വൈസ് പ്രസിഡന്റ് സോമരാജൻ എസ്.എസ്. എന്നിവരും സംസാരിച്ചു.