കൊല്ലം : തെക്കേവിള റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും മേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.പി.വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സന്ധ്യാ ബൈജു, സൈജു, രാജീവ് ചെക്കുംമൂട്, ജി.ആർ.കൃഷ്ണകുമാർ, എസ്.സജി, എം.ജെ.എസ്.മണി, സി.ജനാർദ്ദനൻ പിള്ള, ജെ.ഹരികുമാർ, പി.വിജയരവി എന്നിവർ സംസാരിച്ചു. തെക്കേവിള ഡിവിഷനിലെ സമഗ്ര ഉറവിടമാലിന്യ സംസ്കരണപദ്ധതി ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും മേയർ നിർവഹിച്ചു.