കൊല്ലം: കൊല്ലൂർവിള ഭാരത് നഗർ റെസിഡൻറ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും നടത്തി. മെഡിക്കൽ ക്യാമ്പ് കൊല്ലൂർവിള ഡിവിഷൻ കൗൺസിലർ എം.സലീം ഉദ്ഘാടനം ചെയ്തു. ഡോ. സഫറുള്ളഖാൻ കുട്ടികളുടെ വിഭാഗത്തിലും ഡോ. നയന വിജയൻ മുതിർന്നവരുടെ വിഭാഗത്തിലും ഡോ. ഷാനിമാ നിസാം, ഡോ. നിസാമുദ്ദീൻ എന്നിവർ ഡെൻറൽ വിഭാഗത്തിലുമുള്ള പരിശോധനകൾക്ക് നേതൃത്വം നൽകി.

മെറിറ്റ് അവാർഡ് വിതരണവും കുടുംബസംഗമവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയനവർഷം മികച്ച വിജയം കരസ്ഥമാക്കിയ നഗറിലെ കുട്ടികളെ അദ്ദേഹം മൊമെന്റോ നൽകി ആദരിച്ചു. നഗർ പ്രസിഡൻറ് എം.ആർ.മണി അധ്യക്ഷനായി. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അൻസർ അസീസ്, സെക്രട്ടറി ഷംസുദ്ദീൻ, ആദിക്കാട് ഗോപൻ, പ്രൊഫ. ടി.വി.രാജു, സുരേഷ് ബാബു, ഡോ. സഫറുള്ളഖാൻ, അബ്ദുൽ റഷീദ്, രാജേന്ദ്രൻ, ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.

എ.വി.എം. മ്യൂസിക്ക് കൊല്ലവും നഗർ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാവിരുന്നും ഉണ്ടായിരുന്നു. കലാ-കായിക മത്സര വിജയികൾക്ക് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അൻസർ അസീസ് സമ്മാനങ്ങൾ വിതരണം ചെയ്തു.