കൊട്ടിയം: ട്രോളിങ് നിരോധനം അവസാനിക്കാറായതോടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. 
ബോട്ടിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന പുതിയ വലകളുടെ നിർമാണം ഇരവിപുരം തീരദേശത്ത് പതിവ് കാഴ്ചയായി. കാക്കത്തോപ്പ് ഭാഗത്ത് തീരദേശ റോഡിനോട് ചേർന്ന് വലകളുണ്ടാക്കുന്ന സംലങ്ങൾ നിരവധിയുണ്ട്. തീരപ്രദേശം ഏറെയും കടലെടുത്തതിനാൽ പഴയ കാഴ്ചയായ മത്സ്യക്കൂടങ്ങൾ കാണാനില്ല. നിരോധനം അവസാനിക്കുന്ന 31ന് അർദ്ധരാത്രിയോടെ കടലിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് മത്സ്യത്തൊഴിലാളികൾ. പ്ലാസ്റ്റിക് റോപ്പും ഉരുക്ക് മണികളും ഉപയോഗിച്ചുള്ള വലകളാണ് കൂടുതലായുണ്ടാക്കുന്നത്.