തൃക്കരുവ : കുട്ടികളുടെ നവമാധ്യമ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. വടക്കേക്കര കിഴക്ക് 5727-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷിക കുടുംബസംഗമവും എന്‍ഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരയോഗം പ്രസിഡന്റ് അജിത്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയന്‍ സെക്രട്ടറി തുളസീധരന്‍ പിള്ള, മേഖലാ കണ്‍വീനര്‍മാരായ ചിറ്റയം ബാബുരാജ്, രാധാകൃഷ്ണപിള്ള, ആനന്ദാഭായി അമ്മ, കമലാദേവി അമ്മ, പെരിനാട് തുളസി, രാജന്‍, വിജയന്‍ പിള്ള, മുകേഷ്, രാമചന്ദ്രന്‍ പിള്ള, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗം വനിതാസമാജം ഭാരവാഹികളായി ജയശ്രീ തുളസീധരന്‍ പിള്ള (പ്രസി.), ദിവ്യ (വൈസ് പ്രസി.), ശ്രീലത (സെക്ര.), വിജയലക്ഷ്മി (ജോ. സെക്ര.), ഇന്ദിരാകുമാരി (ട്രഷ.) തുടങ്ങിയവരെ തിരഞ്ഞെടുത്തു.