ശാസ്താംകോട്ട: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ശാസ്താംകോട്ടയില്‍ പ്രതിഷേധപ്രകടനം നടത്തി. എസ്.എന്‍.ഡി.പി. കുന്നത്തൂര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൈകീട്ട് യൂണിയന്‍ ആസ്ഥാനത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ഭരണിക്കാവില്‍ സമ്മേളനവും ചേര്‍ന്നു.

കോളേജ് അടിച്ചുതകര്‍ത്ത സാമൂഹികവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കണമെന്നും എസ്.എന്‍.ഡി.പി.യുടെ വിദ്യാലയങ്ങള്‍ക്കുനേരേ നടക്കുന്ന ആക്രമണങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. പി.കമലാസനന്‍, സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍, ബേബികുമാര്‍, റാം മനോജ്, എന്‍.തങ്കപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.