ശാസ്താംകോട്ട: കെ.പി.എം.എസ്. വേങ്ങ 189-ാം നമ്പര്‍ ശാഖയുടെ അയ്യന്‍കാളി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. ശാഖാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.പി.എം.എസ്. സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാച്ഛാദനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ശാഖാ പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ടി.എസ് രജികുമാര്‍, കൃഷ്ണകുമാരി, വൈ.എ. സമദ്, വൈ.ഷാജഹാന്‍, വേങ്ങ വഹാബ്, കൊച്ചുവേലു, വേണു ഐക്കര, ടി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി.എന്‍ സദാശിവന്‍പിള്ളയെയും ഫോക്ലോര്‍ അക്കാദമി പുരസ്‌കാര ജേതാക്കളായ പി.എസ്. ബാനര്‍ജി, സുനില്‍ മത്തായി എന്നിവരെയും ആദരിച്ചു.