പരവൂര്‍ : 2017-18 വര്‍ഷ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ കലയ്‌ക്കോട് ഐശ്വര്യ പബ്‌ളിക് സ്‌കൂളിന് നൂറുമേനി വിജയം.

സയന്‍സ് വിഭാഗത്തില്‍ മരിയ ജോണ്‍സണ്‍, കൊമേഴ്‌സ് വിഭാഗത്തില്‍ ശ്രാവണ്‍ എസ്.കുറുപ്പ്, ഹ്യുമാനിറ്റീസില്‍ റോഷ്‌ന ക്രിസ്റ്റഫര്‍ എന്നിവര്‍ സ്‌കൂള്‍ ടോപ്പര്‍മാരായി. സ്‌കൂളിന് മികച്ച വിജയനേട്ടമുണ്ടാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ ശ്രീന എസ്., സ്‌കൂള്‍ ചെയര്‍മാന്‍ ആര്‍.രാമചന്ദ്രന്‍ പിള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പി.രാജഗോപാലപിള്ള, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ അനുമോദിച്ചു.