പരവൂര്‍ : സൗഹൃദം എന്ന പേരില്‍ തുടക്കമിട്ട വാട്ട്‌സാപ് കൂട്ടായ്മയുടെ മുന്നാം വാര്‍ഷിക സൗഹൃദസംഗമം കാപ്പില്‍ ബീച്ച് റിസോര്‍ട്ടില്‍ നടക്കും.

കൃഷി @ സൗഹൃദം എന്ന പേരില്‍ ഈ കൂട്ടായ്മ തുടക്കംകുറിച്ച ജൈവ പച്ചക്കറിക്കൃഷി വിജയകരമായി ഇപ്പോഴും നടക്കുന്നു. വിഷരഹിത പച്ചക്കറിസൗഹൃദം എക്കോ ഷോപ്പുവഴി ജനങ്ങളില്‍ എത്തിക്കുന്നുമുണ്ട്. ഒപ്പം സാന്ത്വനം @ സൗഹൃദം എന്ന പേരില്‍ സാമ്പത്തിക-ശാരീരിക-ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കാനും ഈ കൂട്ടായ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

27-ന് രാവിലെ 10-ന് സൗഹൃദം കൂട്ടായ്മയുടെ പ്രസിഡന്റ് വി.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സൗഹൃദസംഗമത്തിന്റെയും ചികിത്സാസഹായ വിതരണത്തിന്റെയും ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും. സെക്രട്ടറി ദീപക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 11.30 മുതല്‍ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും രണ്ടിന് കലാമത്സര ജേതാക്കള്‍ക്ക് സമ്മാനം നല്‍കലും. മൂന്നിന് സൗഹൃദ ജലയാത്രയും തീരസന്ദര്‍ശനവും ഉണ്ടാവും.