പരവൂര്‍: ഡി.വൈ.എഫ്.ഐ. യുടെ കൊടിയും കൊടിമരവും നശിപ്പിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്ത അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച പരവൂര്‍ മുനിസിപ്പല്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം. പരവൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.
മുനിസപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ഡി.വൈ.എഫ്.ഐ.യുടെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നാട്ടിയിരുന്ന കൊടിയും കൊടിമരവുമാണ് തിങ്കളാഴ്ച ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തതെന്ന് സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എസ്.ശ്രീലാല്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.