ച്ചിറ : ഓച്ചിറ പഞ്ചായത്തിന്റെ 'കുട്ടനാട്' എന്ന് ഒരുകാലത്ത് വിശേഷിപ്പിച്ചിരുന്ന മഠത്തില്‍ക്കാരായ്മയില്‍ വീണ്ടും കൊയ്ത്തുപാട്ടുയര്‍ന്നു. രഞ്ജിനി, തങ്കമണി, വസന്ത, രഞ്ജുഷ എന്നിവരുടെ നേതൃത്വത്തില്‍ 19 സ്ത്രീകളുടെ കൂട്ടായ്മയിലാണ് നൂറുമേനി വിജയം കൈവരിച്ചത്.

മഠത്തില്‍ക്കാരാഴ്മ എട്ടാംവാര്‍ഡില്‍ തീപ്പുര പാടശേഖരത്തിലെ മൂന്നേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്താണ് ഓണാട്ടുകരയുടെ കാര്‍ഷിക പൈതൃകം സ്ത്രീകള്‍ വിളംബരം ചെയ്തത്. ഉമ നെല്‍വിത്താണ് വിതച്ചത്. തികച്ചും ജൈവവളംമാത്രമുപയോഗിച്ചു ചെയ്ത കൃഷിക്ക് ഓച്ചിറ കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും പിന്തുണയും ലഭിച്ചതായി സംഘാടകര്‍ പറയുന്നു.

കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ബ്‌ളോക്ക് പഞ്ചായത്ത് അംഗം എന്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം മാളു സതീഷ്, കൃഷി ഓഫീസര്‍ സുമാറാണി, കൃഷി അസിസ്റ്റന്റ് സന്തോഷ്, സതീഷ് പള്ളേമ്പില്‍, ശാരദ, ഓമന, പൊന്നമ്മ, രാജമ്മ, ശശിധരന്‍ സംസാരിച്ചു.