കുന്നിക്കോട്: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് കിണറ്റിന്‍കരയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം.

മേലില, വിളക്കുടി ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമാണ് കിണറ്റിന്‍കര. ഗ്രാമപ്രദേശത്തേക്ക് മദ്യശാല മാറ്റാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തുവന്നു. കിണറ്റിന്‍കര ജങ്ഷനില്‍ തുടങ്ങിയ പ്രതിഷേധപ്രകടനം ട്രാന്‍സ്‌ഫോര്‍മര്‍ ജങ്ഷന്‍, ബംഗ്‌ളാവില്‍ ജങ്ഷന്‍ ചുറ്റി തിരികെ കിണറ്റിന്‍കര ജങ്ഷനില്‍ സമാപിച്ചു.

കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ്, അജി മോഹന്‍, വിനോദ്, ജമാലുദീന്‍, ബിജു, ഷാഹുല്‍, രമേശ് മേലില, ശശിധരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. പദ്മകുമാര്‍ അധ്യക്ഷനായി.