കുളത്തൂപ്പുഴ : തെന്മല ശെന്തുരുണി വനം റേഞ്ച് ഓഫീസിനു മുന്‍വശത്തെ പാതയരുകിലെ കുറ്റിക്കാട്ടില്‍നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിട്ടയച്ചു.

കുറ്റിക്കാട്ടിലെ മരച്ചില്ലയില്‍ ദിവസങ്ങളായി കണ്ടുവരുന്ന രാജവെമ്പാല വഴിയാത്രക്കാര്‍ക്കും വനംജീവനക്കാര്‍ക്കും ഭീഷണിയായതോടെയാണ് വാവാസുരേഷിനെ വിളിച്ചുവരുത്തിയത്. 11 വയസ്സോളം വരുന്ന പെണ്‍രാജവെമ്പാലയ്ക്ക് 16 അടി നീളമുണ്ട്. തന്റെ പിടിയിലാകുന്ന 123-ാമത്തെ രാജവെമ്പാലയാണിതെന്ന് വാവാസുരേഷ് പറഞ്ഞു.