കൊല്ലം: ജനവിരുദ്ധ സമീപനം തുടരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താക്കീതായി യു.ഡി.എഫ്. നയിക്കുന്ന പടയൊരുക്കം മാറുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പടയോട്ട സമരജാഥയില്‍ ഉയരുന്ന മുദ്രാവാക്യം മോദി-പിണറായി സര്‍ക്കാരിന്റെ അവിഹിത കൂട്ടുകെട്ടിന്റെ പൊളിച്ചെഴുത്താകുമെന്നും എം.പി. പറഞ്ഞു.

യു.ഡി.എഫ്. പടയൊരുക്കത്തിന്റെ പ്രചാരണാര്‍ഥം നടത്തുന്ന ചുവരെഴുത്ത് ഡി.സി.സി.യുടെ മതിലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, ജില്ലാ കണ്‍വീനര്‍ ഫിലിപ്പ് കെ.തോമസ്, എ.ഷാനവാസ്ഖാന്‍, ജി.പ്രതാപവര്‍മ തമ്പാന്‍, കെ.സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.