കൊല്ലം: രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊല്ലം മുണ്ടയ്ക്കല്‍ പാപനാശം തീരദേശം സംരക്ഷിക്കുന്നതിന് പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

കടലാക്രമണപ്രദേശം സന്ദര്‍ശിച്ചശേഷമാണ് ആവശ്യം ഉന്നയിച്ചത്. തീരദേശത്ത് നിര്‍മിച്ചിരുന്ന രണ്ട് കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കുകളും കടലാക്രമണത്തില്‍ തകര്‍ന്നിരിക്കുന്നു. സമീപ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണംമൂലം തീരദേശവാസികള്‍ക്കിടയില്‍ ഭീതിജനകമായ അവസ്ഥ സംജാതമായിരിക്കുന്നു.

ആയിരക്കണക്കിന് ആളുകള്‍ പിതൃബലിക്കായി എത്തിച്ചേരുന്ന ജില്ലയിലെ പ്രമുഖ തീരദേശത്തെ നിലനിര്‍ത്താന്‍ കടല്‍ഭിത്തി നിര്‍മാണം അനിവാര്യമാണെന്നും എം.പി. പറഞ്ഞു.