കുളത്തൂപ്പുഴ: പാട്ടത്തിനെടുത്ത് കാലാവധി കഴിഞ്ഞിട്ടും പാട്ടവ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ ഉള്ളവരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

അരിപ്പ സമരഭൂമിയില്‍ സംഘടിപ്പിച്ച ഒന്‍പതാമത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിന് മാതൃകയായിട്ടുള്ള ഭൂസമരമാണ് അരിപ്പയില്‍ നടക്കുന്നത്. കൃഷിഭൂമിനല്‍കി സമരം ഒത്തുതീര്‍പ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്‍ കൊയ്യോണ്‍ അധ്യക്ഷത വഹിച്ചു. പടകോട് മോനച്ചന്‍, ആര്‍.എസ്.പി. മണ്ഡലം സെക്രട്ടറി നാസര്‍ ഖാന്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.