കൊല്ലം: കാമസൂത്രം എന്ന മഹത്തായ ഗ്രന്ഥം രചിക്കുന്നതിന് തൊട്ടുമുന്‍പുവരെയുള്ള വാത്സ്യായനമുനിയുടെ ആത്മാന്വേഷണങ്ങളുടെ കഥയാണ് പ്രദീപ് ഭാസ്‌കര്‍ രചിച്ച കാമാഖ്യ എന്ന നോവലിന്റെ ഉള്ളടക്കം. സംഗീതം, നൃത്തം, എഴുത്ത്, കൃഷി തുടങ്ങിയ കലകളെ വ്യത്യസ്തവും നൂതനവുമായ ഭാഷകൊണ്ട് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. സന്തോഷ്‌കുമാറിന്റെ അന്ധകാരനഴിയും സുസ്‌മേഷ് ചന്ദ്രോത്തിന്റെ പേപ്പര്‍ ലോഡ്ജും മികച്ച വായനാനുഭവം പകരുന്ന കൃതികളാണ്.

ആധുനിക മലയാളസാഹിത്യ പഠനത്തിലെ മികച്ച കൃതികളായ എസ്.ജയചന്ദ്രന്റെ റോസാദളങ്ങള്‍, ഇലകള്‍ കൊഴിയാത്ത മരങ്ങള്‍, വിജു വി.നായരുടെ രതിയുടെ സൈകതഭൂവില്‍, സച്ചിതാനന്ദന്റെ മലയാള കവിതാപഠനങ്ങള്‍, ഡോ. കെ.ടി.രാമവര്‍മ്മയുടെ കാമപൂജ തുടങ്ങിയ കൃതികള്‍ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്നുവരുന്ന പുസ്തകോത്സവത്തിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഒപ്പം മലയാള നോവലുകളെ സംബന്ധിച്ചുള്ള പഠനഗ്രന്ഥമായ ഇ.വി.രാമകൃഷ്ണന്റെ മലയാളം നോവലിന്റെ ദേശകാലങ്ങള്‍, സാമൂഹികാരോഗ്യം നേടുന്നതിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും പ്രതിപാദിക്കുന്നു. ഡോ. പി.കെ.ശശിധരന്റെ ആരോഗ്യപരിപാലനത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും ആകര്‍ഷകമായ വിലക്കിഴിവിലും ലഭ്യമാണ്. കൂടാതെ പുസ്തകം വാങ്ങുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ കൊല്ലം ഫാഷന്‍ ടെക്സ്റ്റയില്‍സ് ആന്‍ഡ് ജൂവലറി നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

നവംബര്‍ 14ന് അവസാനിക്കുന്ന പുസ്തകമേളയുടെ പ്രദര്‍ശനസമയം രാവിലെ 9.30 മുതല്‍ 7.30 വരെയാണ്. വിവരങ്ങള്‍ക്ക് 8086663335. നവംബര്‍ 9-ലെ വിജയി അംഗിരസ് ശ്യാം, ദേവാമൃതം, കൊട്ടാരക്കര.