കൊല്ലം ബൈപ്പാസിന്റെ നിര്‍മാണവും ഇതേ കമ്പനിയാണ് നടത്തുന്നത്. മൂന്നുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ വ്യവസ്ഥ. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. മുന്‍മന്ത്രി പി.കെ.ഗുരുദാസന് മുന്‍കൈയെടുത്ത് ആവിഷ്കരിച്ചതാണ് പദ്ധതി. 11.5 മീറ്റര്‍ വീതിയില്‍ ബോട്ട് ജെട്ടി ഭാഗത്തുനിന്ന് 90 മീറ്റര്‍ നീളത്തില്‍ റോഡും 940 മീറ്റര്‍ നീളത്തില്‍ മേല്‍പ്പാലവുമാണ് പദ്ധതിയിലുള്ളതെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ്.ശ്രീജ അറിയിച്ചു. ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാംഘട്ടമാണിത്.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാവും. വാഹനങ്ങള്‍ക്ക് ഇരുമ്പുപാലവും കെ.എസ്.ആര്.ടി.സി. കവലയും ഒഴിവാക്കാനാവും. ഓലയില്‍ക്കടവില്‍നിന്ന് തോപ്പില്ക്കടവുവരെ പാലവും റോഡും നിര്‍മിക്കുന്നതാണ് നാലാംഘട്ടം. ഈ പദ്ധതിക്കായി 'കിഫ്ബി'യില്‍ 150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.