കൊല്ലം: പേരൂര്‍ മീനാക്ഷി വിലാസം ഗവ. വോക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്.) യൂണിറ്റ് ശനിയാഴ്ച മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. 11-ന് നടക്കുന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വിനീതകുമാരി അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ വി.എച്ച്.എസ്.എസ്.പ്രിന്‍സിപ്പല്‍ റോഷിന്‍ എം.നായര്‍, എച്ച്.എസ്.എസ്.പ്രിന്‍സിപ്പല്‍ പി.സുരേന്ദ്രനാഥ്, പി.ടി.എ.പ്രസിഡന്റ് എ.നൗഷര്‍, ബി.ഉണ്ണി എന്നിവര്‍ പങ്കെടുത്തു.