എഴുകോണ്‍ : കുണ്ടറ, കൊട്ടാരക്കര ജലവിതരണ സെക്ഷനുകളുടെ പരിധിയിലുള്ള എഴുകോണ്‍ കരീപ്ര പഞ്ചായത്തുകളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. ചൊവ്വാഴ്ച രാവിലെ എഴുകോണ്‍ സംസ്‌കൃത സ്‌കൂളിനുസമീപത്തെ പ്രധാന വിതരണക്കുഴല്‍ തകര്‍ന്നത് മണിക്കൂറുകളോളം ജലനഷ്ടത്തിന് കാരണമായി.

ദേശീയപാതയില്‍ ബസുകളിലുംമറ്റും യാത്രചെയ്യുന്നവരെ കുളിപ്പിക്കുംവിധം ശക്തമായ ചോര്‍ച്ചയായിരുന്നു. എഴുകോണ്‍ പോലീസ് സ്റ്റേഷന് സമീപം ടാപ്പ് തകര്‍ന്നും ബദാംമുക്കില്‍ പൈപ്പ് തകര്‍ന്നും കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇടയ്ക്കിടം നടമേല്‍ ജങ്ഷനിലും പൈപ്പ് പൊട്ടിയനിലയിലാണ്.