xmasഞ്ചല്‍ : 1300 വിദ്യാര്‍ഥികളെ അണിനിരത്തി അഞ്ചല്‍ ശബരിഗിരി സ്‌കൂളില്‍ ഭീമന്‍ സാന്താക്ലോസ് മാതൃക സൃഷ്ടിച്ചു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ പ്രതിനിധികളും നിരീക്ഷകരും അധ്യാപകരും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു.
 
ലോകസമാധാനവും സുരക്ഷിതത്വവും നന്മയുടെ ജീവിതമാതൃകയും സഹജീവിസ്‌നേഹവും എല്ലാ കുട്ടികളിലും വളര്‍ന്നുവരുന്നതിന് നല്‍കുന്ന സന്ദേശമാണിതെന്ന് ഡോ. വി.കെ.ജയകുമാര്‍, ദീപ ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.