ചവറ: ശുചിത്വതീരം സുരക്ഷിതതീരം പദ്ധതി പ്രവര്‍ത്തനത്തിലൂടെ ശക്തികുളങ്ങരയുടെ മുഖം മിനുങ്ങുന്നു. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്‍.വിജയന്‍ പിള്ള എം.എല്‍.എ. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ശക്തികുളങ്ങര പാലത്തിനു പടിഞ്ഞാറ് അടിഞ്ഞുകൂടിയ മാലിന്യങ്ങളാണ് കോസ്റ്റല്‍ പോലീസിന്റെ ശുചിത്വതീരം സുരക്ഷിതതീരം പദ്ധതിയിലൂടെ നീക്കംചെയ്യുന്നത്. കൂടാതെ മുന്‍പുണ്ടായിരുന്ന പാര്‍ക്ക് പുനര്‍നിര്‍മിക്കാനുള്ള യത്‌നത്തിലാണ് കോസ്റ്റല്‍ പോലീസ്.

കോസ്റ്റല്‍ സി.ഐ. ആര്‍.ഷാബു, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ, കൗണ്‍സിലര്‍ ജനറ്റ് ഹണി, എസ്.ഐ.മാരായ ശശിധരക്കുറുപ്പ്, രാധാകൃഷ്ണന്‍, സഹദേവന്‍, എ.എസ്.ഐ.മാരായ അബ്ദുല്‍ റഹ്മാന്‍, എം.സി.പ്രശാന്തന്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.ശ്രീകുമാര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജാസിന്‍, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.