ഒമ്പതംഗ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍നിന്ന് തൊള്ളിയൂര് ബാലകൃഷ്ണപിള്ള, വരിഞ്ഞം രാജീവ്, പി.വേലായുധന്, ഒരിക്കല്ലില് ഗോപാലന് എന്നിവരാണ് ഇറങ്ങിപ്പോയത്. പത്തനംതിട്ടയില്‍നിന്നുള്ള നേതാവായ തൊള്ളിയൂര് ബാലകൃഷ്ണപിള്ളയെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് യോഗത്തില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായത്. ചാത്തന്നൂരിന് സമീപമുള്ള ഡി.ടി.യു.സി. ഭവനില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ കിടങ്ങില്‍ സുലോചനന് പങ്കെടുത്തില്ല. അഡ്വ. സത്ജിത്തിനെ കൂടാതെ ശിവരാമന് തണ്ടാശ്ശേരി, അലക്സ് ദാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
നേതാക്കന്മാരുടെ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയ ചങ്ങലയില്‍നിന്ന് മോചിപ്പിക്കാനാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്നും യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തി പ്രവര്‍ത്തിക്കുമെന്നും സെക്യുലര്‍ വിഭാഗം നേതാക്കള്‍ അറിയിച്ചു.
തൊള്ളിയൂര് ബാലകൃഷ്ണപിള്ള ചെയര്‍മാനും പി.വേലായുധന് ജനറല്‍ കണ്‍വീനറും അബ്ദുല്‍ ലത്തീഫ്, പി.ഡി.ജോയിക്കുട്ടി എന്നിവര്‍ വൈസ് ചെയര്മാന്മാരുമാണ്.