ആലപ്പാട് : ഭാരതീയ ജനതാ പാര്‍ട്ടി ഒ.ബി.സി. മോര്‍ച്ച ജില്ലാ കമ്മിറ്റി കെ.പി.പണ്ഡിറ്റ് കറുപ്പന്റെ 133-ാമത് ജയന്തി വാര്‍ഷികം ആഘോഷിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സനല്‍ വാസവന്‍ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് പാപ്പാടി, ഓലയില്‍ ബാബു, ഓച്ചിറ സുശീലന്‍, സദാശിവന്‍, കുന്നത്തൂര്‍ അജികുമാര്‍, കരുനാഗപ്പള്ളി കുട്ടന്‍, യോഹന്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.