അഞ്ചല്‍ : ചെങ്ങമനാട്-കടയ്ക്കല്‍ റോഡില്‍ തടിക്കാട് കുത്തുബാപാറയ്ക്കു സമീപത്തെ ഗര്‍ത്തം ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. 

വാട്ടര്‍ അതോറിറ്റി മീനാട് കുടിവെള്ളപദ്ധതിക്കുവേണ്ടി സ്ഥാപിച്ച പൈപ്പ് ലൈന്‍ പൊട്ടിയാണ് ഗര്‍ത്തം രൂപംകൊണ്ടത്. ഇതുവഴി യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്

സ്‌കൂള്‍ കുട്ടികളും മറ്റും ഇതുവഴി കാല്‍നടയാത്ര ചെയ്യുന്നുണ്ട്. രാത്രിയില്‍ വാഹനങ്ങള്‍ ഗര്‍ത്തത്തില്‍പ്പെട്ട് അപകടം ഉണ്ടാകാനിടയുണ്ട്. 

വാട്ടര്‍ അതോറിറ്റിയിലും പൊതുമരാമത്ത് വിഭാഗത്തിനും പരാതി നല്കി ദിവസങ്ങളായിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Content Highlights: Chengamanadu Kadakkal Road Issue, Pipeline for Meenad Water Project