നിസാരക്കാരല്ല ഞങ്ങളെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് കുട്ടികള്‍! അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ പ്രയാസമേറിയ വാക്കുകള്‍ വേഗത്തിലും രസകരമായും പറയുകയാണ് ഒരു കുട്ടി. പ്രയാസമേറിയ പല ഇംഗ്ലീഷ് വാക്കുകളും വലിയ തെറ്റില്ലാതെ പറഞ്ഞൊപ്പിക്കുന്നുണ്ട് കുട്ടി. അത് കാഴ്ചക്കാരില്‍ ചിരി സൃഷ്ടിക്കുന്ന തരത്തിലാണ് പറയുന്നത്. ചില വാക്കുകള്‍ വളരെ അനായാസമായി പറയാനും കുട്ടിക്ക് കഴിയുന്നു. 43 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. 

വീഡിയോയില്‍ അമ്മ കുട്ടിക്ക് ചില വാക്കുകള്‍ പറഞ്ഞുകൊടുക്കുന്നു. അലുമിനിയം, ഹിപ്പോപൊട്ടാമസ് തുടങ്ങിയ വാക്കുകള്‍ കുട്ടി തെറ്റാതെ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, ബുദ്ധിമുട്ടുള്ള വാക്കുകള്‍ പറയാന്‍ കുട്ടി പാടുപെടുന്നതും കാണാം. റ്റൈറാനോസോറസ് റെക്‌സ്, അബ്‌സല്യൂട്ടിലി പ്രിപോസ്റ്റെറസ് തുടങ്ങിയ വാക്കുകള്‍ പറഞ്ഞെത്തിക്കാന്‍ കുട്ടി ബുദ്ധിമുട്ടുന്നു. ചില വാക്കുകള്‍ കുട്ടി തെറ്റായി ഉച്ചരിക്കുമ്പോള്‍ അമ്മ ചിരിയടക്കാന്‍ കഴിയാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ കഴിവിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നു. ഒരാള്‍ കുട്ടി വളരെ ഊര്‍ജസ്വലയാണെന്ന് പറയുമ്പോള്‍ മറ്റൊരാള്‍ കുട്ടികള്‍ അങ്ങേയറ്റം കഴിവുള്ളവരാണെന്ന് അഭിപ്രായപ്പെടുന്നു. ടിക്‌ടോക്കില്‍ ആണ് വീഡിയോ ആദ്യം വരുന്നത്. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ കുട്ടിയുടെ പേരും മറ്റു വിവരങ്ങളും എന്തെന്നോ വ്യക്തമല്ല.

Content highlights : viral video of a kid pronounce some tough english words very hilarious