ചില സമയങ്ങളിൽ സാഹസികത ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ. മരത്തിലേക്ക് ഓടിക്കയറാനും മതിൽ ചാടാനുമൊക്കെ അനായാസം അവയ്ക്ക് കഴിയുന്നു. അതുമാത്രമല്ല വേണമെങ്കിൽ വീടിന്റെ ചുമരിലേക്കും കയറാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച.

വളരെ എളുപ്പത്തിൽ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്. ക്വിക്കിയ്ക്ക് എല്ലായ്പ്പോഴും ചുമരിൽ കേറാൻ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.

ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു. ചുമരിൽ കയറി ക്വിക്കി വീഴുമോ എന്നെല്ലാമുള്ള ആശങ്കയുണ്ടങ്കെിലും അതെല്ലാം മാറ്റി അവർ വീഡിയോ എടുത്ത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു. ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടർന്ന് 'സ്പൈഡർ ക്യാറ്റ്' എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലർ പൂച്ചയുടെ സുരക്ഷയെപ്പറ്റി ആശങ്കകൾ പങ്കുവെച്ചു.

പൂച്ചകൾക്ക് പിൻവശത്ത് ഉറച്ച പേശികളുണ്ട്. അതുപോലെ നഖങ്ങൾ മറ്റൊരു പ്രത്യേകതയാണ്. അത് കുത്തനെ കയറാൻ സഹായകമാകുന്ന തരത്തിലുള്ളതാണ്. ചൈനയിൽ നിന്ന് മറ്റൊരു പൂച്ചവീഡിയോ കൂടി വന്നിട്ടുണ്ട്. വീഡിയോയിൽ പൂച്ച ഗേറ്റ് കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ഉടനെ അവിടുത്തെ വളർത്തുനായ വന്ന് അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
Content highlights :viral video of a cat climbing wall very easily in china