സാമൂഹികമാധ്യമങ്ങളിലൂടെ ദിവസേന വരുന്ന പലതരം മൃഗങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ നമ്മളില്‍ ചിരിയും സന്തോഷവും ഉണ്ടാക്കുന്നവ മാത്രമല്ല ചിന്തിപ്പിക്കുന്നതും മാനുഷികമായ കാര്യങ്ങളെ ഓര്‍മപ്പെടുത്തുന്നതുമാണ്. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന രണ്ട് വീഡിയോദൃശ്യങ്ങള്‍ വീണ്ടും നമ്മെ സ്‌നേഹവും കരുതലും പഠിപ്പിക്കുന്നതാണ്. ഒരു വീഡിയോയില്‍ രണ്ട് ചിമ്പാന്‍സികളും ഒരു ആമയുമാണ് കഥാപാത്രങ്ങള്‍.  

ചിമ്പാന്‍സികളിലൊന്ന് കൈയിലുള്ള ഭക്ഷണപദാര്‍ഥം ആമയ്ക്കും ഒപ്പമുള്ള മറ്റൊരു ചിമ്പാന്‍സിക്കും കൈമാറുന്നു. അങ്ങനെ അവര്‍ മൂന്നുപേരും കൂടി ഭക്ഷണപദാര്‍ഥം പങ്കിട്ടെടുത്ത് ആസ്വദിച്ച് കഴിക്കുന്നതാണ് വീഡിയോ. ഈ മൃഗങ്ങളില്‍നിന്ന് സ്‌നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും  ലോകം പഠിക്കേണ്ടത് ആവശ്യമാണ് എന്ന തലക്കെട്ടോടെയാണ് IFS ഓഫീസറായ സുധാ രാമന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദി ഫീല്‍ഗുഡ് പേജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ രണ്ട് പൂച്ചകള്‍ കിട്ടിയ ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നതാണ്. Sharing എന്ന ക്യാപ്ഷനോടെ ഇട്ടിരിക്കുന്ന വീഡിയോയില്‍ ഒരു പൂച്ച പാത്രത്തിലെ കുറച്ചു ഭക്ഷണം കഴിച്ച ശേഷം കൂട്ടുകാരനായ പൂച്ചയുടെ അടുത്തേക്ക് അത് നീക്കിവെക്കുന്നു. ആ പൂച്ച കുറച്ചു കഴിച്ചശേഷം വീണ്ടും മറ്റേ പൂച്ചയുടെ അടുത്തേക്ക് പാത്രം നീക്കിവെക്കുന്നു. അങ്ങനെ അവര്‍ രണ്ടുപേരും ഭക്ഷണം പങ്കിട്ടു കഴിച്ച് ആസ്വദിക്കുന്നു. കൊറോണ വൈറസ് മുഴുവനായും ലോകത്തുനിന്ന് പോയി നമ്മള്‍ പഴയപോലെയായാല്‍ ഈ വീഡിയോ ഓര്‍മിക്കുക. സ്‌നേഹത്തോടെയും കരുതലോടെയും എല്ലാവരോടും പെരുമാറുക.

Content highlights :  two viral videos of a animals they learn us care and love