ളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍ കരുതുന്നതുപോലെ നിസാരക്കാരല്ല. പല സൂത്രവിദ്യകളും ഒളിപ്പിച്ച വിരുതന്മാരാണ് അവര്‍. 180 ഡിഗ്രിയില്‍ തലതിരിക്കാന്‍ കഴിയുന്ന ഫിന്നിഷ് സ്പിറ്റ്‌സ് ഇനത്തില്‍പെട്ട ഒരു പട്ടി ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ താരമാണ്. ഒമ്പത് മാസം പ്രായമുള്ള ഈ പട്ടിയുടെ പേര് കിക്കോ എന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ കിക്കോ അനായാസേന കഴുത്ത് പിന്നിലേക്ക് വളയ്ക്കുന്നതായി കാണാം. 

പല പോസിലുള്ള കഴുത്ത് വളയ്ക്കല്‍ വിദ്യ വീഡിയോയില്‍ കാണുന്നു. ന്യൂസീലാന്‍ഡിലെ ആഷ്‌ലെയ് മക്‌ഫേഴ്‌സനാണ് കിക്കോയുടെ ഉടമ. ചെറുതായിരിക്കുമ്പോള്‍ തന്നെ കിക്കോ തലകൊണ്ട് ചില സാഹസിക പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് ഉടമ പറയുന്നു. നായ്ക്കള്‍ വിചിത്രമായ സ്ഥാനങ്ങളില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട് ആദ്യം ഞാന്‍ ഇത് ശ്രദ്ധിച്ചില്ലെന്നും സാധാരണ നായയെപ്പോലെ തലതിരിക്കുന്നതിനു പകരം കഴുത്ത് പിന്നിലേക്ക് വളയ്ക്കാന്‍ തുടങ്ങിയെന്നും ആ്‌ലെയ് പറയുന്നു. 

ഒരുപക്ഷേ അവള്‍ ലോകത്തെ തലകീഴായി കാണാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കുമെന്നും മറ്റുചിലപ്പോള്‍ പൂര്‍ണശ്രദ്ധ കിട്ടാന്‍ വേണ്ടിയായിരിക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും കിക്കോയുടെ ഈ സൂത്രപ്പണി കാഴ്ചക്കാരെയെല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കിക്കോ എന്ന സുന്ദരിയായ ആ പട്ടിക്കുട്ടി എല്ലാവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.

Content highlights : finnish spitz dog species name kiko can rotate her head in 180 degree