സ്വന്തം അച്ഛൻ തലമുടിയും താടിയുമൊക്കെ കളഞ്ഞ് പുതിയ രൂപത്തിൽ വന്നാൽ എന്താകും നമ്മുടെ പ്രതികരണം ? പോട്ടെ, ചെറിയ രണ്ട് കുട്ടികളുടെ അച്ഛനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലോ ? പ്രതികരണം വിചാരിക്കുന്നതിലും അപ്പുറത്തായിരിക്കുമെന്നാണ് പുതിയ ഒരു വീഡിയോ കാണിച്ചുതരുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 37 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഇരട്ടക്കുട്ടികൾ ഒരു കട്ടിലിൽ ഇരിക്കുന്നത് കാണാം.

അവരുടെ മുന്നിലായി അച്ഛൻ ജോനാഥൻ നോർമോയിൽ ഇരിക്കുന്നു. താടിയും മുടിയുമൊന്നുമില്ലാത്ത അച്ഛനെ അവർ ആദ്യമായി കാണുകയാണ്. ഇരട്ടക്കുട്ടികളിലൊരാൾ അച്ഛനെ കുറേനേരം കണ്ണുരുട്ടി നോക്കുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്തിരിക്കുന്ന മറ്റേ കുട്ടി അച്ഛനെ കണ്ട് ഉറക്കെ കരയാൻ തുടങ്ങി. അപ്പോൾ അച്ഛൻ ആ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചു.

ഉടനെ മറ്റേ കുട്ടിയും കരയാൻ തുടങ്ങുകയും അച്ഛന്റെ അടുത്തേക്ക് പോകേണ്ടെന്ന് കൈകൊണ്ട് തടയുകയും ചെയ്യുന്നു. രണ്ട് കുഞ്ഞുങ്ങളുടേയും കരച്ചിലാണ് പിന്നെ വീഡിയോയിൽ കാണാൻ കഴിയുന്നത്. അച്ഛന്റെ അടുത്തേക്ക് ഇനി ഒരിക്കലും പോകില്ലെന്ന് പ്രതിജ്ഞയെടുത്ത പോലെയാണ് കുട്ടികളുടെ പ്രതികരണം.
Content highlights :father shaves his head and beard after daughters scared viral video