രപിടിക്കുന്ന കാര്യത്തില്‍ വന്യജീവികള്‍ എല്ലായ്‌പ്പോഴും മഹാ സൂത്രശാലികളാണ്. നല്ല ക്ഷമയോടെയും ഉത്സാഹത്തോടെയും അവ ഇരയെ കീഴടക്കുന്നു. നോര്‍വീജിയന്‍ നയതന്ത്രജ്ഞനായ എറിക് സോള്‍ഹൈം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വലിയ ഒരു പക്ഷി സാഹസികമായി ഇരപിടിക്കുന്നതായി കാണാം. മുകളില്‍നിന്ന് തലകീഴായി വെള്ളത്തിലേക്ക് വീഴുന്നു. വെള്ളത്തിലേക്ക് പൂര്‍ണമായും മുങ്ങിയ ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ പൊന്തിവരുന്നു. വലിയ ചിറകുകള്‍ ശക്തിയായി വീശി മുകളിലേക്ക് പൊന്തുന്നു. കാലിന്റെ നഖങ്ങള്‍ക്കിടയില്‍ പിടയുന്ന ഒരു മീനിനെയും കാണാം. 

40 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. 'അത്ഭുതപ്പെടുത്തുന്നതാണ് ഭൂമി. എന്തൊരു മുങ്ങലാണ്!' എന്ന തലക്കെട്ടോടെയാണ് സോള്‍ഹൈം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുടെയും അഭിപ്രായം സമാനമായിരുന്നു. പക്ഷിയുടെ മുങ്ങലും ഇരയെ കൈപിടിയിലാക്കിക്കൊണ്ടുള്ള പൊന്തലുമെല്ലാം അത്ഭുതപ്പെടുത്തുന്നതാണ്. ലക്ഷ്യം മുന്നില്‍ കണ്ട് ഏകാഗ്രതയോടെ മുന്നോട്ട് പോയാല്‍ കാര്യം നടക്കുമെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ഈ വീഡിയോ.

Content highlights : amazing viral video of a bird catching it's prey